കാസര്‍കോട് • അസാധുവായ 500 രൂപയുടെ നോട്ടു കെട്ടുകള്‍ ചിറ്റാരിക്കാല്‍ ടൗണില്‍ മുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഒന്‍പതോടെ ചിറ്റാരിക്കാല്‍ കാര റോഡിന് സമീപമാണ് നോട്ടുകള്‍ കണ്ടെത്തിയത്. പേപ്പര്‍ കട്ടിങ് യന്ത്രം ഉപയോഗിച്ച് ചെറിയ തുണ്ടുകളായി മുറിച്ച നിലയിലാണ് നോട്ടുകള്‍. ഇവ തിരിച്ചറിയാനാവാത്ത തരത്തില്‍ ചെറുതാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി നോട്ടുകഷണങ്ങള്‍ കസ്റ്റഡിയിലെടുത്തു. കള്ളനോട്ടാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിറ്റാരിക്കാല്‍ സിഐ പി.വി. രാജന്‍ അറിയിച്ചു.