പാകിസ്താനുമായി ഒരു ആയുധ ഇടപാട് കരാറിലും റഷ്യ ഒപ്പുവെക്കില്ല

199

പനാജി: യുദ്ധ വിമാനക്കച്ചവടം ഉള്‍പ്പെടെ പാകിസ്താനുമായി ഒരു തരത്തിലുള്ള ആയുധ ഇടപാട് കരാറിലും റഷ്യ ഒപ്പുവെക്കില്ലെന്ന് റഷ്യന്‍ റോസ്റ്റെക്ക് കോര്‍പ്പറേഷന്‍ സി.ഇ.ഒ സെര്‍ജി ഷെംസോവ്.തങ്ങള്‍ പാകിസ്താന് ഒരുതരത്തിലുള്ള ആധുനിക യുദ്ധവിമാനങ്ങളോ മറ്റ് ആയുധങ്ങളോ നല്‍കുന്നില്ല. ഹെലികോപ്റ്റര്‍ നല്‍കിയിരുന്നുവെങ്കിലും അത് യാത്രാ ആവശ്യത്തിനുള്ളതായിരുന്നുവെന്നും ഷെംസോവ് പനാജിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.റഷ്യ ഇന്ത്യയുമായി ഇന്നലെ 60,000 കോടിയുടെ പ്രതിരോധക്കരാര്‍ ഒപ്പിട്ടിരുന്നു. ആണവ ഭീഷണി വരെ നേരിടാന്‍ കഴിയുന്ന വ്യോമ പ്രതിരോധ കവചം എസ് 400 ട്രയംഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റഷ്യ ഇന്ത്യക്ക് കൈമാറും.റഷ്യ പാകിസ്താന്‍ സംയുക്ത യുദ്ധ പരിശീലനത്തെ പറ്റിയുള്ള ചോദ്യത്തിന് അത് ഐ.എസ് പോലുള്ള ഭീകര സംഘടനകളെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള പരിശീലനമായിരുന്നുവെന്നും ഷെംസോവ് മറുപടി പറഞ്ഞു.ഐ.എസ് ഇന്ന് ആഗോള ഭീകര സംഘടനയായി മാറിയെന്നും അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും സജ്ജമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY