മോസ്കോ: റഷ്യയിലെ സൈബീരിയന്‍ പ്രവിശ്യയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ 21 പേര് മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. എംഐ-8 ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യമല്‍ പെനിന്‍സുലയില്‍ ആണ് വെള്ളിയാഴ്ച രാത്രി ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. 22 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ അപകട സ്ഥലത്തുനിന്നും മൊബൈല്‍ ഫോണില്‍ സഹായം തേടുകയായിരുന്നു. ഹെലികോപ്ടറിന്റെ രണ്ട് ബ്ലാക്ക്ബോക്സുകളും കണ്ടെടുത്തതായി രക്ഷാസേന അറിയിച്ചു.