റ​​​ഷ്യ​​​യി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

227

മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ര്‍ പു​​​ടി​​​ന് ഒരുവട്ടം കൂടി രാജ്യത്തെ പ്രസിഡന്റ് ആയി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍.യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യാ പാ​​​ര്‍​​​ട്ടി​​​യു​​​ടെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യാ​​​ണ് പു​​​ടി​​​ന്‍ ഇ​​​ക്കു​​​റി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. പുടിനേക്കൂടാതെ പ​​​വേ​​​ല്‍ ഗ്രു​​​ഡി​​​നി​​​ന്‍(​​​റ​​​ഷ്യ​​​ന്‍ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി), മാ​​​ക്സിം സു​​​ര്യാ​​​ക്കി​​​ന്‍(​​​ക​​​മ്യൂ​​​ണി​​​സ്റ്റ്സ് ഓ​​​ഫ് റ​​​ഷ്യ), വ്ലാ​​​ദി​​​മി​​​ര്‍ ഷി​​​റി​​​നോ​​​വ്സ്കി(​​​ലി​​​ബ​​​റ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍​​​ട്ടി), സെ​​​ര്‍​​​ജി ബാ​​​ബു​​​രി​​​ന്‍(​​​റ​​​ഷ്യ​​​ന്‍ ഓ​​ള്‍ പീ​​​പ്പി​​​ള്‍​​​സ് യൂ​​​ണി​​​യ​​​ന്‍), സെ​​​നി​​​യ സോ​​​ബ്ച​​​ക്(​​​സി​​​വി​​​ക് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്), ബോ​​​റി​​​സ് ടി​​​റ്റോ​​​വ്(​​​പാ​​​ര്‍​​​ട്ടി ഓ​​​ഫ് ഗ്രോ​​​ത്ത്), ഗ്രി​​​ഗ​​​റി യ​​​വ്​​​ലി​​​ന്‍​​​സ്കി(​​​ലി​​​ബ​​​റ​​​ല്‍ യാ​​​ബ്ലോ​​​കോ(​​​ആ​​​പ്പി​​​ള്‍) പാ​​​ര്‍​​​ട്ടി) എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ള്‍ കൂ​​​ടി​​​യു​​​ണ്ട്. പക്ഷെ പുടിന്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്നു.

NO COMMENTS