മോസ്‌കോ : റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മ
ചാമ്പ്യൻ. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ട് ഗെയിമിലും തന്റെ സാന്നിധ്യം അറിയിച്ച് സൗരഭ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ജപ്പാന്റെ കോകി വാറ്റാന്‍ബേയെയാണ് സൗരഭ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചത്. 60 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്‌കോര്‍ 18-21, 21-12, 21-17