ദില്ലി: കോണ്‍ഗ്രസ് വിട്ട മുന്‍ കര്‍ണ്ണാടക ഗവര്‍ണര്‍ എസ്‌എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കൃഷ്ണ ബുധനാഴ്ച വൈകിട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു ഔദ്യോഗികമായി ബിജെപിയ്ക്കൊപ്പം ചേര്‍ന്നത്. അടുത്ത വര്‍ഷം സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ എസ്‌എം കൃഷ്ണ പാര്‍ട്ടി വിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരിയിലായിരുന്നു കൃഷ്ണ പാര്‍ട്ടി വിട്ടത്.