മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ പട്ടയത്തെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. പട്ടയ സംബന്ധമായ രേഖകള്‍ പരിശോധിക്കും. രാജേന്ദ്രന്റെ വീട് കയ്യേറ്റ ഭൂമിയിലാണ് നിര്‍മ്മിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.