ന്യൂഡല്‍ഹി : പി.കെ.ശശി എം.എല്‍.എ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ നടപടി വൈകില്ലെന്നും എം.എല്‍.എയെ സംരക്ഷിക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പരാതി പെണ്‍കുട്ടി തന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.