തിരുവനന്തപുരം: മുന്നാറിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെത് വ്യാജ പട്ടയം. നിയമസഭയില്‍ റവന്യൂ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പട്ടയ നമ്ബര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിരസിച്ചിരുന്നതായും മറുപടി വ്യക്തമാക്കുന്നു.