സാര്‍ക് രാജ്യങ്ങളിലെ സുരക്ഷാവിദഗ്ധരുടെ ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് മേധാവി പങ്കെടുക്കില്ല

228

ന്യൂഡല്‍ഹി • സാര്‍ക് രാജ്യങ്ങളിലെ സുരക്ഷാവിദഗ്ധരുടെ ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് മേധാവി പങ്കെടുക്കില്ല. നാളെ മുതല്‍ വെള്ളി വരെയാണു യോഗം. പാക്ക് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അഫ്താബ് സുല്‍ത്താനു പകരം പാക്ക് ഹൈക്കമ്മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാകും പങ്കെടുക്കുകയെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്ത്യയ്ക്കു പുറമേ, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലെദ്വീപ് എന്നിവിടങ്ങളിലെ രഹസ്യാന്വേഷണവിഭാഗം മേധാവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഭീകരപ്രവര്‍ത്തനവും ലഹരികടത്തും തടയുന്നതിനുള്ള സഹകരണം ശക്തമാക്കുകയാണു സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ.

NO COMMENTS

LEAVE A REPLY