ന്യൂഡല്‍ഹി • നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് സമ്മേളനം ബഹിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അഫ്ഗാന്‍ പ്രതികരണം. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ കര്‍ക്കശമായി നേരിടണമെന്നും ഒറ്റപ്പെടുത്തണമെന്നും ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ഷൈദ മുഹമ്മദ് അബ്ദലി പറഞ്ഞു.