ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറി; പാക്കിസ്ഥാനിലെ സാര്‍ക് സമ്മേളനം റദ്ദാക്കുന്നു

242

കാഠ്മണ്ഡു• പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ സാര്‍ക് സമ്മേളനം റദ്ദാക്കാന്‍ സാധ്യത. ആകെയുള്ള എട്ട് അംഗരാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നിവയാണ് സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ച മറ്റ് രാജ്യങ്ങള്‍. നവംബറിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അംഗരാജ്യങ്ങളുടെ നിസഹകരണം മൂലം 2016ലെ സാര്‍ക്ക് സമ്മേളനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുമെന്ന് നേപ്പാള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും.

NO COMMENTS

LEAVE A REPLY