ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

242

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്.
സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കൊല്ലത്തുനിന്നുള്ള ഒരു വ്യവസായിക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കിയതായും വ്യവസായിക്കൊപ്പം ചില സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്നിധാനത്ത് വിഐപി ദര്‍ശനം അനുവദിക്കാനാവില്ലെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് പത്തിനും അമ്ബതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY