ശബരിമല: ശബരിമലയില്‍ സ്വര്‍ണക്കൊടിമരത്തിനു കേടുപാടു വരുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ പിടിയലായത് പമ്ബ കെഎസ്‌ആര്‍ടിസി പരിസരത്തു നിന്നാണ്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, അഞ്ചുപേര്‍ സംശയാസ്ദമായ രീതിയില്‍ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവരാണ് പോലീസ് പിടിയലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിഷ്ഠ നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്വര്‍ണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിലെ പഞ്ചവര്‍ഗത്തറയിലാണ് രസം ഒഴിച്ച് കേടുവരുത്തിയത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം ബോര്‍ഡ് ഡിജിപി: ടി.പി. സെന്‍കുമാറിനു പരാതി നല്‍കി.
അതേസമയം, സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് കൊടിമരത്തിനു സമീപം മെര്‍ക്കുറി (രസം) ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഇത് തൊഴിലാളികളുടെ പിഴവുമൂലം കൊടിമരത്തില്‍ വീണതാണോയെന്നും സംശയമുണ്ട്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് കൊടിമരത്തിലെ ചില ഭാഗങ്ങള്‍ക്ക് കേടുവരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.