ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി പറയുക. അതേസമയം കേസ് ആവശ്യമെങ്കില്‍ ഭരണഘടന ബെഞ്ചിന് വിടുമെന്ന പരാമര്‍ശവും കോടതി നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുപക്ഷെ ചീഫ് ജസ്റ്റിസ് കോടതി തീരുമാനമെടുത്തേക്കും.