കൊച്ചി : ശബരിമലയില്‍ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിചു. എഴുന്നള്ളത്തിന് ആനയെ തിരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്ന് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ കഴിഞ്ഞ ആറാട്ടിന് ആന ഇടയുകയും, 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.