പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്. കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരുമായാണ് ചര്‍ച്ച.