ശബരിമല സ്ത്രീ പ്രവേശനം ; സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്

187

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
പൂജയും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കില്ലെന്നും മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

NO COMMENTS