ആചാരം ലംഘിച്ചാല്‍ ശബരിമല നടയടക്കാന്‍ കൊട്ടാരത്തിന്‍റെ നിര്‍ദ്ദേശം

214

ശബരിമല : സുപ്രീം കോടതിവിധിക്ക് പിന്നാലെ നട തുറന്ന മൂന്നാം ദിവസമായ ഇന്ന് രണ്ട് യുവതികളാണ് പോലീസ് സംരക്ഷണയില്‍ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. എന്നാല്‍ യുവതികള്‍ മലയില്‍ എത്തിയാല്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവന് പന്തളം കൊട്ടാരം നിര്‍ദ്ദേശം നല്‍കി. ആചാരലംഘനം നടത്തിയാല്‍ മറ്റൊന്നും നോക്കാതെ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ്മയാണ് നിര്‍ദ്ദേശം നല്‍കിയത്.

NO COMMENTS