പമ്പ : ശബരിമല ദര്‍ശനത്തിനായി യുവതി പമ്പയിലെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി മഞ്ജുവാണ് പമ്പയില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് മഞ്ജു. ഇവരുടെ കൂടെ മറ്റ് രണ്ട് സ്ത്രീകള്‍ ഉണ്ടെന്ന് സൂചനയുണ്ടെങ്കിലും ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും വിശ്വാസിയാണെന്നും ക്ഷേത്ര ദര്‍ശനം നടത്തണമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.