പമ്പ :ശബരിമല കയറാൻ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജുവിനോട് പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ സന്നിധാനത്തേക്ക് പോകണമെന്ന നിലപാടിലുറച്ച് യുവതി ഉറച്ച് നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർ ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്. പോലിസ് സുരക്ഷയിൽ യുവതിയെ കൊണ്ട് പോകുമെന്ന് സൂചന.