കൊച്ചി : സുപ്രീംകോടതി വിധി വന്നതിനു ശേഷമുള്ള ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍. അമ്രകത്തിലും തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്കും പോലീസിനും ജീവഹാനി വരെ ഉണ്ടായേക്കാമെന്നും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭകാരികളും വിശ്വാസസംരക്ഷകരും എന്ന പേരില്‍ ചിലര്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്നും ഹൈക്കോടതിയെ അറിയിച്ചു. നിലയ്ക്കല്‍, പമ്ബ, ശബരീപീഠം എന്നിവിടങ്ങളിലൊക്കെ ഇത്തരക്കാരുടെ സാന്നിധ്യമുണ്ട്. വിശ്വാസസംരക്ഷകരെന്ന പേരിലുള്ള ഇവര്‍ 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെയും തടയുന്ന അവസ്ഥ ഉണ്ടായെന്നും കമ്മിഷണര്‍ കോടതിയെ ബോധിപ്പിച്ചു. മണ്ഡലകാലത്ത് നട തുറക്കുമ്ബോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.