ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം

202

നടപ്പന്തല്‍ : ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാരെ ഭയന്ന് സമീപത്തുള്ള കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കയറി നിന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. കൂടാതെ അക്രമാസക്തരായ പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു. അതേസമയം ന്യൂസ് 18 വാര്‍ത്താ സംഘത്തിന്റെ ക്യാമറ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS