പമ്പ : വലിയ നടപ്പന്തലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കുന്നു. എല്ലാവരെയും ബലം പ്രയോഗിച്ച് മാറ്റുകയാണ്. കസ്റ്റഡിയില്‍ എടുത്തവരെ പമ്പയിലേക്ക് മാറ്റാനാണ് തീരുമാനം. നിരോധനാജ്ഞ നിലവിലുള്ളതിനാൽ നടപടിയെന്ന് പോലീസ്. ശബരിമലയിലെ പോലീസ് നിയന്ത്രണത്തിനെതിരെയായിരുന്നു പ്രതിഷേധം. എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് 100ഓളം വരുന്ന തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.