പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട എസ് പി കളക്ടർക്ക് നൽകി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടണമെന്ന അവശ്യവുമായി പോലീസ് എത്തിയത്.