പമ്പ : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളിൽ ഈ മാസം 30വരെ നിരോധനാജ്ഞ തുടരും. ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നെന്ന് പൊലീസിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും റിപ്പോർട്ട് പ്രകാരമാണ് കളക്റ്ററുടെ ഉത്തരവ്.