ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി

145

പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ നാല് വരെ തുടരുമെന്നു പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ലെന്നും ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

NO COMMENTS