ശബരിമല : ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ പേര് മാറ്റിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്നതാണ് ക്ഷേത്രത്തിന്‍റെ പുതിയ പേര്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പേരുമാറ്റത്തിന് വ്യക്തമായ ഐതീഹ്യവും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയ്യപ്പസ്വാമി തന്‍റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയിലെത്തി ധര്‍മ്മ ശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങിനെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമായി മാറിയെന്നും ദേവസ്വം ബോര്‍ഡ് വിശദികരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രത്തിന് തീവെച്ച സംഭവത്തിനു ശേഷം നടത്തിയ പുനപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണ് പ്രതിഷ്ഠിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ ഇനി മുതല്‍ ഒന്നേയുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.