തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. ഇതുസംഭന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക.