തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യംവെച്ചുള്ള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് കേരള സര്‍ക്കാര്‍ അംഗീകാരം നല്കി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് അംഗീകാരം നല്‍കിയത്. കെഎസ്ഐഡിസിയെ വിമാനത്താവളം സംബന്ധിച്ച് പഠനം നടത്താനും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 3 കോടിയിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തുന്നത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. നിലവില്‍ ശബരിമലയിലേക്ക് റോഡുമാര്‍ഗം മാത്രമാണ് യാത്ര സാധ്യമാകുന്നത്.
ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും റോഡുമാര്‍ഗമോ അല്ലെങ്കില്‍ എംസി റോഡ്- എന്‍എച്ച് 47 എന്നിവയിലെ ഉപറോഡുകള്‍ എന്നിവയാണുള്ളത്. വിമാനത്താവളം വരുന്നതോടെ ശബരിമലയിലേക്ക് എത്തുക തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ സാധ്യമാകും. പുതിയ വിമാനത്താവളം എവിടെയാവും പണിയുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എരുമേലിയിലാവും വിമാനത്താവളം വരികയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പിലും സ്ഥലം പരാമര്‍ശിച്ചിട്ടില്ല