ശബരിമലയില്‍ പ്രതിഷേധിച്ചവരുടെ ചിത്രങ്ങൾ പോലിസ് പുറത്തുവിട്ടു

183

ശബരിമലയില്‍ പ്രവേശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ നിരവധി പേര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുക, ആക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ പ്രതിചേര്‍ത്തവരുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്. പേരോ മേല്‍വിലാസമോ സംബന്ധിച്ച വിവരം ലഭിക്കാത്തതിനാല്‍ ഇവരെ കണ്ടാല്‍ അറിയുന്നവര്‍ പത്തനംതിട്ട പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ചില ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആല്‍ബം അയച്ച്‌ നല്‍കി. ഇവരെ കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. കലാപത്തിന് ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത കുറ്റമാണ് എല്ലാവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്

NO COMMENTS