തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു
ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകും. പറ്റുമെങ്കിൽ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകുമെന്നു ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു. ആചാരങ്ങളിൽ വിട്ടുവീഴ്ച്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശ ഹർജി നൽകുക. സാവകാശഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി .ദേവസ്വംബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ അഡ്വ. ചന്ദ്രോദയ് സിംഗ് ഹാജരാകും.