ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന് മനിതി സംഘം

156

പത്തനംതിട്ട : ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം വ്യക്തമാക്കിയതോടെ ശബരിമലയില്‍ സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമായി. ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ നീക്കം പരാജയപ്പെട്ടു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്നാണ് മനിതി സംഘത്തിന്റെ ആവശ്യം. തങ്ങള്‍ ആക്ടിവിസ്റ്റുകള്‍ അല്ല, വിശ്വാസികള്‍ ആണെന്നും ദര്‍ശനം നടത്താനാണ് തീരുമാനമെന്നും മനിതി നേതാവ് ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS