പത്തനംതിട്ട : പ്രതിഷേധക്കാരെ പമ്പയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യമുയര്‍ത്തിയിട്ടും പിരിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഗാര്‍ഡ് റൂമിലേയ്ക്ക് മനിതി സംഘത്തെ മാറ്റുകയും ചെയ്തു .