ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ ഫെ​ബ്രു​വ​രി ആ​റി​ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

143

ന്യൂ​ഡ​ല്‍​ഹി:യു​വ​തീ​പ്ര​വേ​ശ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ത​ന്നെ​യാ​വും ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ദീ​പ​ക് മി​ശ്ര​യ്ക്ക് പ​ക​രം നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി​ ബെ​ഞ്ചി​ലു​ണ്ടെ​ന്ന മാ​റ്റം മാ​ത്ര​മേ​യു​ള്ളൂ.യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്പ​തോ​ളം റി​വ്യൂ ഹ​ര്‍​ജി​ക​ളും അ​ഞ്ച് റി​ട്ട് ഹ​ര്‍​ജി​ക​ളും മ​റ്റ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക​ളു​മാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ഹ​ര്‍​ജി​ക​ളും ജ​നു​വ​രി 22ന് ​തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

NO COMMENTS