ശബരിമല വിഷയം പരിഹരിക്കാൻ സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മ.

208

സന്നിധാനം: ശബരിമല വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മ. സർക്കാരിന്‍റെ പിടിവാശിദോഷം ചെയ്തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാർ വർമ്മ ആവശ്യപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഭക്തർ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയിൽ ദർശനം നടത്തിയ യുവതികളുടെ പട്ടിക നൽകി സർക്കാർ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാർ വർമ്മ വിമർശിച്ചു

NO COMMENTS