പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ നിയമനിര്‍മാണം ഉടനില്ലെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ച സാഹചര്യത്തില്‍ ശബരിമല കര്‍മസമിതി വ്യാഴാഴ്ച യോഗം ചേരും. വിഷയത്തില്‍ സ്വീകരിക്കേണ്ടതുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും ചര്‍ച്ച ചെയ്യാനാണ് വ്യാഴാഴ്ച രാവിലെ പന്തളത്ത് യോഗം ചേരുന്നത്.
ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശബരിമല കര്‍മസമിതിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അതിനാല്‍കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി എങ്ങനെ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നതും വെല്ലുവിളിയാണ്.
ശബരിമലയില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമ നിര്‍മാണത്തിനില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമോ എന്ന് എം.പിമാരായ ശശിതരൂരും ആന്റോ ആന്റണിയും ലോക്‌സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.