തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്തതിനെതിരേ ഇടതുമുന്നണി പരാതി നല്കി.
തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ഇടതുമുന്നണിയെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അവമതിപ്പും തെറ്റിദ്ധാരണയും പരത്തുന്നതാണു ലഘുലേഖയെന്നും ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയെന്നും ഇടതുമുന്നണി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്മാന് എം. വിജയകുമാര്‍ പറഞ്ഞു.
ശബരിമല അയ്യപ്പന്റെ ചിത്രം ഉള്‍പ്പെടുത്തി തയാറാക്കിയ ലഘുലേഖ ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെ വസ്തുതാ വിരുദ്ധമായി ചിത്രീകരിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.