സവാളയുടെ വിലയിടിഞ്ഞു

154

മുംബൈ:നാസിക്കില്‍ സവാളയുടെ ഉത്പാദനം കൂടിയപ്പോള്‍ വില കുത്തനെ ഇടിഞ്ഞു.കഴിഞ്ഞദിവസം നാസിക്കിലെ കര്‍ഷകര്‍ക്ക് സവാള ക്വന്റിലിന് ലഭിച്ച വില വെറും 100 രൂപയാണ്.അതായത്, കിലോഗ്രാമിന് വെറും ഒരു രൂപ.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവിതരണ മാര്‍ക്കറ്റായ നാസിക്കില്‍ ക്വിന്റലിന് ശരാശരി വില നാല് രൂപയ്ക്കടുത്താണ്.മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്തിലും മദ്ധ്യപ്രദേശിലും ഉത്പാദനം വര്‍ദ്ധിച്ചതും സവാള വിലയെ താഴേക്ക് നയിക്കുകയാണ്.കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.ഡിമാന്‍ഡ് കുറഞ്ഞിട്ടും കര്‍ഷകര്‍ വന്‍തോതില്‍ സവാള വിപണിയിലെത്തിക്കുന്നുണ്ട്. നിലവാരക്കുറവും സവാളയുടെ വിലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

NO COMMENTS

LEAVE A REPLY