സച്ചാർ സമിതി റിപ്പോർട്ട് നടപ്പിലാക്കണമെന്നാശ്യപ്പെട്ട് ചൗക്കിയിൽ മുസ്ലിം യുവജന സംഘടനകളുടെ പ്രതിഷേധം

20

മൊഗ്രാൽ പുത്തൂർ :സച്ചാർ സമിതി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു .

ചൗക്കിയിൽ നടന്ന പ്രതിഷേധസംഗമം എസ്കെഎസ്എസ്എഫ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വർകിംഗ് സെക്രട്ടറി അർഷാദ് പുത്തൂർ അധ്യക്ഷത വഹിച്ചു,

മാധ്യമ പ്രവർത്തകൻ ഷഫീഖ് നസ്രറുള്ള വിഷയാവതരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായി മുസ്ലിംയൂത്ത്ലീഗ് ജില്ലാ വൈസ്പ്രസിഡൻ്റ് എംഎ നജീബ്, ഐഎസ്എം ജില്ലാ സമിതി അംഗം അസീസ് പെർള, സാബിത്ത് കുളങ്കര, ഖലീൽ സിലോൺ, ഹസീബ് ഷംനാട്, അസീർ കുന്നിൽ, സിദ്ധീഖ് ബദർനഗർ, അസ്ഫർ മജൽ, അജാസ് കുന്നിൽ, മൂസാ ബാസിത്ത് തുടങ്ങിയവർ സംമ്പന്ധിച്ചു.

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് ലിബാസ് സ്വഗതവും, അബ്ബാസ് മൊഗർ നന്ദിയും പറഞ്ഞു.

NO COMMENTS