മുംബൈ: കൊച്ചിയില്‍ ഫുട്ബോള്‍ മതിയെന്ന് സച്ചിന് തെന്‍ഡുല്‍ക്കര്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കരുതെന്നും സച്ചിന് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്ബോളുമായി സഹകരിക്കണം. കേരളത്തിലെ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിന് ട്വിറ്ററില്‍ പറഞ്ഞു.