അഞ്ച് വര്‍ഷത്തിനകം കേരളത്തില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
തിരുവനന്തപുരം: ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കേരളത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കും.കേരളത്തില്‍ ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന്‍ സമര്‍പ്പിച്ച രൂപരേഖയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കുക. കഴിഞ്ഞ ജൂണ്‍ ഒന്നിന് സച്ചിനും നടന്‍ ചിരഞ്ജീവിയും അടക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അഞ്ച് വര്‍ഷത്തിനകം കേരളത്തില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിനായി 20 ഏക്കറില്‍ തുടങ്ങുന്ന റസിഡഷ്യല്‍ ഫുട്ബോള്‍ അക്കാദമിയില്‍ അത്യാധുനികസൗകര്യങ്ങുള്ള പരീശിലന കേന്ദ്രങ്ങളും സ്കൂളും പ്രവര്‍ത്തിക്കും.രണ്ട് ഘട്ടങ്ങളിലായാകും അക്കാദമിയുടെ പ്രവര്‍ത്തനം.
2022 വെരയുള്ള ആദ്യ ഘട്ടത്തില്‍ ഓരോ വര്‍ഷവും 20 താരങ്ങള്‍ക്ക് പ്രവേശനം നല്‍കും. അടുത്തവര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്ന അക്കാഡമിയുടെ രണ്ടാം ഘട്ടം 2022 മുതല്‍ 2027 വരെയാണ്. ഇക്കാലയളവില്‍ 200 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം.