തിരുവനന്തപുരം : സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫുട്ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ടീമിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായം സച്ചിന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.