ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മഹാരാഷ്ട്രയില്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോന്‍ജ ഗ്രാമമാണ് സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികള്‍ ഗ്രാമത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തേ സച്ചിന്‍ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാന്‍ഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു. പുതിയ സ്കൂള്‍, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകള്‍ തുടങ്ങിയവ പുതിയതായി ഗ്രാമത്തില്‍ നിര്‍മിക്കാനാണ് തീരുമാനം.