പവിത്ര അച്ചാറുകൾ ഇക്കൊല്ലത്തെ ഓണത്തിന് കേരള വിപണിയിൽ ഒന്നാം സ്ഥാനത്ത് – ഒരു കുടുംബത്തിൻറെ പവിത്ര വിജയം.

760

തിരുവനന്തപുരം : തികച്ചും പ്രകൃതിദത്തമായ ഒരു കുടുംബശ്രീ ഉല്പന്നമാണ് പവിത്ര അച്ചാറുകൾ. കുടുംബശ്രീയുടെ സഹായത്തോടെ തിരുവനന്തപുരത്ത് ആരംഭിച്ച പവിത്ര പീപ്പിൾസ് ഇന്ന് കേരളത്തിനകത്തും പുറത്തുമായി പവിത്ര പിക്കിൾസിന്റെ രുചി വൈഭവം വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ ഇക്കൊല്ലത്തെ ഓണ സദ്യക്ക് പവിത്ര അച്ചാറുകൾ ശ്രദ്ധേയമാകുന്നത്.

പവിത്ര അച്ചാർ ഉടമ സന്ധ്യയുടെ വാക്കുകൾ –

സ്ത്രീകള്‍ – ഏത് നിമിഷവും ആക്രമിക്കപ്പെടാം – എന്ന ഭീതിയില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ – പെണ്‍മക്കളുടെ സുരക്ഷയെ കുറിച്ച് ഓരോ നിമിഷവും വേവലാതിപ്പെടേണ്ടി വരുന്ന അമ്മമാരും – ഉപ ജീവനത്തിനായി നിരന്തരം പോരാടേണ്ടി വരുന്ന സ്ത്രീകളും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ചൂഷണങ്ങള്‍ക്കിരയായി അവിവാഹിതരായ അമ്മമാരായി കഴിയേണ്ടി വരുന്ന ആദിവാസി സ്ത്രീകളും കുട്ടികളും ഒക്കെ അടങ്ങുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. ആരോഗ്യ മേഖലയിലും ശാസ്ത്ര രംഗത്തും ഭരണ രംഗത്തുമൊക്കെ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.

പെണ്ണ് എപ്പോഴും പുരുഷന് ഒരു പടി താഴെ നില്‍ക്കേണ്ടവളാണ് എന്ന ബോധമാണ് നമ്മുടെ സമൂഹം എപ്പോഴും വെച്ചു പുലര്‍ത്തിയിരുന്നത്. നീ – എപ്പോഴും ഒരു പെണ്ണാണ് നിനക്കു ഇത്രയൊക്കെയെ ചെയ്യാന്‍ കഴിയൂ എന്ന കല്‍പ്പനകളിലൂടെയുള്ള ബോധം കുട്ടിക്കാലത്ത് ഓരോ പെണ്‍കുട്ടിയുടെയും മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ച് കൊണ്ടിരിക്കും. ഇത് കേള്‍ക്കുന്ന ഓരോ ആണ്‍കുട്ടിയുടെ മനസ്സിലും പെണ്ണ് തനിക്ക് കീഴടക്കാനുള്ള ഇര മാത്രമാണെന്ന ബോധം ഉണ്ടാകുന്നു.

ഇവയെല്ലാം തകർത്തെറിഞ്ഞു കൊണ്ട് സത്യസന്ധതയും ആത്മധൈര്യവും കൈമുതലാക്കി മുന്നേറുകയാണ് . പവിത്ര അച്ചാർ ഉടമ സന്ധ്യ .ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു – പത്താം ക്ലാസ്സ് പാസായി – തുടർന്നുള്ള പഠനത്തിന് പോകുവാൻ ആഗ്രഹമുണ്ടായിരുന്നു. അന്നത്തെ സാഹചര്യം അനുവദിച്ചില്ല. ചെറുപ്പമായിരിക്കവേ തന്നെ പിതാവ് മരണപ്പെട്ടു. അക്കാരണത്താൽ തന്നെ നേരത്തെ എന്നെ വിവാഹവും കഴിപ്പിച്ചു. എന്നാൽ സന്ധ്യയുടെ മനസിൽ തുടർ വിദ്യാഭ്യാസം ചെയ്യണമെന്നുള്ള ആഗ്രഹം വളരെ വലുതായിരുന്നു. വിദ്യഭ്യാസം ചെയ്യുവാൻ സ്വന്തമായി കാശ് വേണം. ഭർത്താവിന് റബ്ബർ ടാപ്പിംഗ് ആയിരുന്നു ജോലി. തുച്ഛമായ വരുമാനം കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടു പോകും. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം. ഒഴിവ് സമയങ്ങളിൽ എനിക്കും പഠിക്കണം. എന്ന ചിന്തയായിരുന്നു. ഒരിക്കൽ കുടുംബശ്രീ കൂട്ടായ്മയിൽ സ്വയം തൊഴിൽ എങ്ങനെ കണ്ടെത്താം – എന്ന ആശയം ഒരിക്കൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. വീട്ടിൽ അമ്മ ഉണ്ടാക്കി തരുന്ന തികച്ചും പ്രകൃതി ദത്തമായഅച്ചാറുകൾ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു . അത് തന്നെ പരീക്ഷിക്കാം എന്ന് തന്നെ തീരുമാനിച്ചു . അങ്ങനെ ഒരു തവണ ഞാൻ അച്ചാർ ഉണ്ടാക്കി എന്റെ വീട്ടുകാർക്കെല്ലാം കൊടുത്തു എല്ലാപേർക്കും ഇഷ്ട്ടപെട്ടു. പിന്നീട് കുറച്ചധികം ഉണ്ടാക്കി വീടിന്റെ പരിസരത്തുള്ളവർക്കു കൊടുത്തു. അവർ നല്ല അഭിപ്രായം പറഞ്ഞു. അപ്പോൾ മനസ്സിൽ ഒന്ന് തീരുമാനിച്ചു. ഇത് ഉണ്ടാക്കി വിൽക്കാം. അങ്ങനെ അച്ചാറുകൾ കുപ്പികളിലാക്കി സമീപ വാസികൾക്ക് തന്നെ അച്ചാർ വിറ്റു. ചെറിയ രീതിയിൽ വരുമാനവും വന്നു തുടങ്ങി. സ്ഥിരമായി വീടുകളിൽ അച്ചാർ കൊടുത്തുകൊണ്ടേയിരുന്നു .മാങ്ങ നാരങ്ങാ വെളുത്തുള്ളി തുടങ്ങിയ അച്ചാറുകൾ ഉണ്ടാക്കിയ രീതികളും കണ്ടപ്പോൾ സന്ധ്യയുടെ ഭർത്താവ് അച്ചാർ വിൽക്കുന്നതിലേക്ക് തന്നെ ഞാനും സഹായിക്കാമെന്ന് പറഞ്ഞു. അച്ചാർ കുപ്പികളിലാക്കിയും പാക്കറ്റുകളിലാക്കിയും നാട്ടിലെ കടകളിൽ കൊണ്ട് പോയി കൊടുക്കുവാൻ ഭർത്താവും മകനും തീരുമാനിച്ചു. സന്ധ്യ ഉണ്ടാക്കി വിൽക്കുന്ന അച്ചാറിന് ‘ പവിത്ര അച്ചാറുകൾ ‘ – എന്ന് പേരും ഇട്ടു. പക്ഷെ കടക്കാരൊന്നും അച്ചാർ വാങ്ങിയില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും വിൽക്കാൻ തന്റെ ഭർത്താവും മകനും പോയി ആരും വാങ്ങിയില്ല എന്ന് പറഞ്ഞു. ഭർത്താവും മകനും തിരികെ വന്നു. അച്ചാറുകൾ വീട്ടുകാർ വാങ്ങുന്നതുപോലെ കടക്കാർ വാങ്ങുന്നില്ല എന്നായിരുന്നു ഭർത്താവിൻറെ മറുപടി.നമ്മൾ ഉണ്ടാക്കുന്ന പവിത്ര അച്ചാറുകൾ തികച്ചും പ്രകൃതിദത്തമാണ്. ഒരിക്കൽ വാങ്ങി ഉപയോഗിച്ചവർ വീണ്ടും വീണ്ടും വാങ്ങുന്നു . ഇതെല്ലാമായിട്ടും എന്തുകൊണ്ടാണ് തന്റെ അച്ചാറുകൾ കടകളിൽ വാങ്ങാത്തതിനുള്ള കാരണം അറിയുവാൻ ഭർത്താവിനൊപ്പം പിറ്റേന്ന് മുതൽ സന്ധ്യയും കൂടി. അച്ചാറിൻറെ ഗുണ മേന്മയെക്കുറിച്ചു മനസിലാക്കിയ സമീപവാസികൾ സ്ഥിരമായി എന്നിൽ നിന്നുമാണ് വാങ്ങുന്നത് . എന്തുകൊണ്ടാണ് ഞങ്ങളുടെ അച്ചാറുകൾ നിങ്ങൾ എടുക്കാത്തത് എന്ന് ഒരു കടയുടമയോട് സന്ധ്യ ചോദിച്ചു .

കടക്കാർ പറയുന്നത് – നിലവിൽ നിരവധി അച്ചാറുകൾ ഇവിടെ വരുന്നുണ്ട് . അത് നിങ്ങൾ പറയുന്ന വിലയിൽ നിന്നും വളെരെ താഴെയാണ്. അക്കരണത്താലാണ് നിങ്ങളുടെ അച്ചാറുകൾ വേണ്ടാ എന്ന് പറഞ്ഞത് . എന്നാൽ പവിത്ര അച്ചറുകളുടെ ഗുണ മേന്മയും ചേരുവകൾ എന്നിവ കടക്കാരനെ ഒരിക്കൽ കൂടി തന്റെ ഭർത്താവും സന്ധ്യയും ബോധ്യപ്പെടുത്തി. പക്ഷെ ഒരു പ്രതിഫലവുമുണ്ടായില്ല. സന്ധ്യയും ഭർത്താവും നിരാശരായി മടങ്ങി.പ്രകൃതിദത്തമായ ചേരുവകൾ – ഗുണമേന്മ തുടങ്ങിയവ നില നിറുത്തികൊണ്ട് എങ്ങനെ മറ്റുള്ളവർ കൊടുക്കുന്നതിൽ നിന്നും വിലയിൽ താഴ്ത്തി കൊടുക്കുവാൻ കഴിയും എന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പക്ഷെ ഒന്ന് ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചു. മറ്റുള്ളവർ കൊടുക്കുന്ന അച്ചാറുകളുടെ വിലയിൽ നിന്നും ഒരു രൂപായെങ്കിലും താഴ്ത്തി ഗുണമേന്മയിലും ചേരുവകളിലൊന്നും തന്നെ വ്യത്യാസപ്പെടുത്താതെ തന്നെ ഞാൻ വിൽക്കും. അതിനായി മാർക്കറ്റിനെ കുറിച്ചു പഠിക്കാൻ തുടങ്ങി . വിപണിയിൽ ആളുകൾ സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും മൊത്ത വ്യാപാരങ്ങളും ചെറുകിട വ്യാപാരങ്ങളും തമ്മിൽ വിലയിൽ വ്യത്യാസപ്പെടുത്തുന്നത് എങ്ങനെയെന്നത് ശരിക്കും മനസിലാക്കാൻ ഒരുപാട് സമയം വേണ്ടി വന്നില്ല.

അച്ചാറുകൾ ഉണ്ടാക്കുന്നതിലേക്കു വേണ്ട അസംസ്കൃത വസ്തുക്കൾ വാങ്ങുന്നത് ഞാൻ നാട്ടിൽ നിന്ന് തന്നെ റീറ്റെയ്ൽ വിലക്കാണ്. കുറച്ചു അധികമായി സാധനങ്ങൾ വാങ്ങിയാൽ ഹോൾസെയിൽ ( വിലയിൽ നല്ല വ്യത്യാസം ഉണ്ടാകും ) വിലയ്ക്ക് തരാമെന്നു കാടയുടമകൾ പറഞ്ഞു.

അച്ചാറുകൾ വിൽക്കുന്നത് കുറച്ചു കൂട്ടണം – എല്ലാത്തിനും പണവും വേണം . അച്ചാറുകൾ വിറ്റു കിട്ടുന്ന കാശ് ബാങ്കിൽ ദിവസേന നിക്ഷേപിക്കുമായിരുന്നു. അതെ ബാങ്കിൽ തന്നെ ഒരു ലോൺ എടുത്തു .
അച്ചാർ ബിസിനസ്സ് മെച്ചപ്പെടുത്താൻ – കുറച്ചു തുക ബാങ്കിൽ നിന്നും വായ്പ എടുത്തു. ഇതിന്റെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിലേക്കായി കുറച്ചു സ്ത്രീകളെ ജോലിക്കെടുത്തു. ഒരു ഒമിനി വാൻ എടുത്തു.അച്ചാറുകൾ ഉണ്ടാക്കുന്ന മെഷീനുകൾ എടുത്തു. കുറച്ചധികം അച്ചാറുകൾ ഉണ്ടാക്കുന്നത്തിനുള്ള സാധനങ്ങൾ എടുത്തു . അങ്ങനെ
ബിസിനസ്സ് കുറച്ചു വിപുലപ്പെടുത്തി .പവിത്ര അച്ചാറുകൾ പാക്കറ്റിലാക്കി തന്റെ വാൻ താൻ ഓടിച്ചു തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കടകളിൽ പോയി കടയുടമകളെ കണ്ടു അച്ചാറിന്റെ ഗുണ മേന്മകളെ ക്കുറിച്ച് പറഞ്ഞു സാധനങ്ങൾ വിൽക്കുന്നത് സന്ധ്യ പതിവാക്കിയിരുന്നു.സന്ധ്യയുടെ ഭർത്താവിന്റെ ശക്തമായ പിന്തുണയും നിർദ്ദേശങ്ങളും ഒപ്പമുള്ളതുകൊണ്ട് ബിസിനസ് ചെയ്യുവാൻ ഭയങ്കര ധൈര്യമായിരുന്നു.

ആഴ്ചകളിലാണ് അച്ചാറുകൾ വിപണിയിലെത്തിക്കുന്നത്. തിരുവനന്തപുരത്ത് മിക്ക കടകളിലും പവിത്ര അച്ചാർ എത്തിക്കാൻ കഴിഞ്ഞു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ജീവനക്കാരുടെ ശമ്പളം – വാഹനത്തിന്റെ ചിലവ് – എല്ലാം നോക്കുമ്പോൾ കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ചിലവാണ് – നഷ്ടത്തിലേക്ക് പോകുമോ എന്ന സംശയം വേട്ടയാടാൻ തുടങ്ങി. ജീവനക്കാരെ കുറച്ചുപേരെ ഞാൻ ഒഴിവാക്കി . ചിലവുകൾ ശ്രദ്ധിച്ചു ചിലവാക്കാൻ തുടങ്ങി .
അച്ചാറുണ്ടാകാൻ വേണ്ട സാധനങ്ങളുടെ വിലയിൽ കുറച്ചു കൂടെ താഴ്ത്തി തരുവാൻ വ്യാപാരികളോട് പോയി സംസാരിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല . സന്ധ്യ ഞങ്ങളുടെ കയ്യിൽ നിന്നും കൂടുതൽ സാധനനങ്ങൾ വാങ്ങുന്നത് കൊണ്ടാണ്. ഞങ്ങൾക്ക്സാധനങ്ങൾ കിട്ടുന്നതിൽ നിന്നും ചെറിയ മാർജിനിൽ സാധനങ്ങൾ തരാൻ സാധിക്കുന്നത് . പരിധിയ്ക്ക് അപ്പുറം ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല .

സന്ധ്യ ചോദിച്ചു – നിങ്ങൾക്ക് ഇതൊക്കെ എവിടുന്നാ കിട്ടുന്നത് . അത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ് .എന്നായിരുന്നു മറുപടി .അവരുടെ മേൽവിലാസം പറഞ്ഞു തരാമോ ? തരാമെന്നും .അങ്ങനെ അന്യ സംസ്ഥാനങ്ങളിൽ തന്റെ ഭർത്താവിനെയും കൂട്ടി പോകാൻ ഞാൻ തയാറായി . മുന്നോട്ട് വച്ച കാൽ പിന്നോട്ട് വെക്കാൻ ഞാൻ തയാറായിരുന്നില്ല.

തമിഴ്നാട് കർണാടക ആന്ധ്രാ എന്നിവിടങ്ങളിൽ പോയി അച്ചാറുകൾ ഉണ്ടാകുന്നത്തിലേക്ക് വേണ്ട സാധനങ്ങൾ കണ്ടുപിടിക്കുകയും വ്യത്യാസം ഒരുപാട് വിലയിൽ ഞാൻ കണ്ടപ്പോൾ ഒന്നും നോക്കിയില്ല . പവിത്ര അച്ചാറുകൾക്ക് നിരന്തരം സാധനങ്ങൾ എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു . അവിടുന്ന് അങ്ങോട്ട് പരാജയപ്പെട്ടു എന്ന് ചിന്തിച്ചിരുന്ന സ്ഥലത്ത് നിന്ന് വിജയക്കുതിപ്പിലേക്കായിരുന്നു പവിത്ര അച്ചാറുകൾതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ പാലക്കാട് വരെ വ്യാപിപ്പിച്ചു .

നേരത്തെ എന്റെ കയ്യിൽ നിന്നും വിലയുടെ തർക്കത്തിൽ അച്ചാറെടുക്കാതിരുന്നവർക്ക് അവരുടെ മാർജിൻ ഉൾപ്പെടെ എനിക്ക് കൊടുക്കുവാൻ സാധിച്ചു. എനിക്കും ലാഭം – കടക്കാർക്കും ലാഭം. അങ്ങനെ എന്റെ കച്ചവടം മെച്ചപ്പെടുമെന്ന് കാർ ഡ്രൈവിംഗ് പഠിച്ചു ലൈസൻസുള്ളതുകൊണ്ട് കാറിലാണ് ഇവിടെയെല്ലാം ഒറ്റക്ക് കാർ ഓടിച്ചുമാണ് പോകുന്നത്. അതാണ് മറ്റൊരു പ്രത്യകത.

ആത്മവിശ്വാസവും കഠിനാധ്വാനവും ചെയ്യാനുള്ള മനസ്സും മാത്രമായിരുന്നു കൈ മുതൽ. അച്ചാർ കച്ചവടം നാട്ടിൽ നിന്ന് നഗരത്തിലേക്കും പിന്നീടത് ജില്ലകളിലേക്കും വ്യാപിച്ചു . തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓർഡറനുസരിച്ച് കടകളിൽ വണ്ടിയോടിച്ച് തന്റെ അച്ചാർ വിൽപ്പന വിപുലപ്പെടുത്തി.2012 ൽ കുടുംബശ്രീയുടെ സഹായത്തോടെ തിരുവനന്തപുരത്തെ തന്റെ വീട്ടിൽ ചെറിയ രീതിയിൽ തുടങ്ങിയ പവിത്ര പീപ്പിൾസ് ഇന്ന് കേരളത്തിനകത്തും പുറത്തുമായി പവിത്ര പിക്കിൾസ് രുചി വൈഭവം വ്യാപിച്ചിരിക്കുന്നു. മുപ്പതോളം സ്ത്രീകൾക്ക് വരുമാനമാർഗ്ഗമാണ് പവിത്ര പിക്കിൾസ്. അറിയാവുന്ന ജോലി വരുമാനമാർഗ്ഗം ആക്കി മാറ്റിയപ്പോഴും വലിയൊരു വിപണിസാധ്യത സന്ധ്യ മുന്നിൽ കണ്ടിരുന്നില്ല.ആഴ്ചകളിലാണ് അച്ചാറുകൾ വിപണിയിലെത്തിക്കുന്നത് . വ്യത്യസ്ത രുചികളിലുള്ള മാങ്ങ അച്ചാറുകൾ – സ്പെഷ്യൽ മാങ്ങാ റോസ്റ്റ് പുറമെ ഓർഡറനുസരിച്ച് മീൻ അച്ചാർ ചെയ്തു നൽകുന്നുണ്ട്. ഇന്ന് കേരളവിപണിയിൽ മാത്രമാണ് ചെയ്യുന്നത്. പൊതുവേ മാർക്കറ്റിലേക്ക് മീൻ അച്ചാറുകൾ പ്രോത്സാഹിപ്പിക്കാറില്ല സാമ്പത്തിക നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തിനപ്പുറം ഗുണമേന്മയുള്ള അച്ചാറുകൾ വിപണിയിലെത്തിക്കുന്നതിനു സന്ധ്യ പ്രാധാന്യം നൽകുന്നത്

പാമ്പു കടിയേറ്റ് – മരണത്തെ മുഖാമുഖം കണ്ട് – ജീവിതത്തിലേക്ക് മടങ്ങിയ സന്ധ്യ

യൂണിറ്റുകളിലേക്ക് പോകാൻ വെളുപ്പിന് പണികൾ എടുക്കുന്നതിനിടെ വീട്ടിൽ നിന്നാണ് സന്ധ്യക്ക് പാമ്പുകടിയേറ്റത്. ജീവിതത്തിലേക്ക് തിരികെ വരാൻ നൂറിൽ ഒരു ശതമാനം മാത്രം ഡോക്ടർമാർ വിധിയെഴുതിയിടത്തു നിന്നും തിരികെ ജീവിതത്തിലേക്ക് എത്തിയത് സഹപ്രവർത്തകരുടെ പ്രാർത്ഥന കൊണ്ട് മാത്രമാണ്. ദൈവം ഓരോരുത്തർക്കും ഓരോ നിയോഗങ്ങൾ എഴുതി വെച്ചിട്ടുണ്ടാവും. എന്റെ നിയോഗം പാവപ്പെട്ട സ്ത്രീകൾ പവിത്രയിലൂടെ ഉപജീവനമാർഗ്ഗം നൽകാനാകും. പ്രതീക്ഷയും ആത്മവിശ്വാസവും പ്രകടമാകുന്ന ഈ സംസാരം അവസാനിപ്പിച്ച് സന്ധ്യ വിതരണത്തിനുള്ള അചാറുമായി യാത്ര തുടർന്നു.വന്നതിലപ്പുറം വലിയ പ്രതിസന്ധി വരാൻ ഇല്ലെന്നും ഇനി വന്നാലും നേടാനാകുമെന്നുമെന്നും സർവ്വേശ്വരൻ കൂടെയുണ്ട് എന്നും ധൈര്യത്തോടെ സന്ധ്യ പറയുന്നു.

വിദ്യാഭ്യാസം.

പത്താം ക്ലാസ്സ് വരെ പഠിച്ചിരുന്നുള്ളൂ – തിരക്കേറിയ ജോലികൾക്കിടയിലും സന്ധ്യ പ്ലസ് ടൂ പഠിക്കാൻ തയ്യാറായി . വിൽപനക്കായി പോകുന്ന സമയങ്ങളിലെല്ലാം പഠിക്കേണ്ടുന്നതായ ബുക്കുകൾ കയ്യിൽ കരുതുമായിരുന്നു. പരീക്ഷ എഴുതേണ്ട സെന്ററിനടുത്തുള്ള ഷോപ്പിൽ അച്ചാറുകൾ ആനി ദിവസം കൊടുക്കേണ്ടതുണ്ടായിരുന്നു .സാധനങ്ങൾ ലോഡ് ചെയ്ത് ആ വാഹനം ഓടിച്ചു കൊണ്ട് പോയി ഇറക്കിയതിന് ശേഷം സെന്ററിനടുത്തു തന്നെ പാർക്ക് ചെയ്ത്. പരീക്ഷ എഴുതുകയും ഫസ്റ്റ് ക്ലാസ്സിൽ പാസാവുകയും ചെയ്തു. കോമേഴ്‌സ് ആയിരുന്നു മെയിൻ വിഷയമായി എടുത്ത് പഠിച്ചത് .

എന്റെ ഭർത്താവ് എനിക്ക് സർവ്വേശ്വരൻ തന്ന നിധിയാണ്.ദാമ്പത്യം പലപ്പോഴും രണ്ട് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികളുടെ കൂടിച്ചേരലാണ്. രണ്ട് ഇഷ്ടങ്ങളും രണ്ട് ജീവിതരീതികളും ആണെങ്കിലും പരസ്പരപൂരകങ്ങളായ കുടുംബത്തിന്റെ രണ്ടു കണ്ണികളാണ് ഭാര്യാഭർത്താക്കന്മാർ. വീട്ടുകാര്യങ്ങളിൽ ഭാര്യ മനസിൽ വിചാരിക്കുന്നത് ഒന്നും ഭർത്താവ് ചെയ്യുന്നത് മറ്റൊന്നുമാകുമ്പോഴോ അല്ലെങ്കിൽ മറിച്ചോ കാര്യങ്ങളാകുമ്പോൾ ആണ് സാധാരണയായി പ്രശ്നങ്ങളുണ്ടാകുന്നത്. ചില ഭർത്താക്കന്മാർ പറയുന്നത് കേൾക്കാറുണ്ട്. ‘ അവളുടെ ഉള്ളിലുള്ളതെന്താണെന്ന എങ്ങനെ അറിയും.

എത്ര തിരക്കുണ്ടെങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ഭാര്യ ഫോൺ വിളിച്ചാൽ എടുത്ത് സംസാരിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. എടുക്കാതെ ഇരിക്കുമ്പോഴോ വിളിക്കുമ്പോൾ ദേഷ്യപ്പെടുകയോ ചെയ്യുമ്പോഴാണ് മറ്റൊരിടത്ത് അത് വളരെ അധികം വേദന നൽകുന്നത്. തിരക്കാണെന്നറിഞ്ഞിട്ടും, ഭാര്യ തിരക്കിലായിട്ടും വിളിക്കണമെങ്കിൽ അതിന് അതിന്റേതായ കാരണമുണ്ട് എന്ന് മനസിലാക്കാം.

ഭർത്താവ് – നമുക്കൊരു യാത്രപോയാലോ എന്ന് ചോദിക്കുന്നത് ഏത് ഭാര്യയ്ക്കും സന്തോഷം നൽകുന്ന കാര്യമാണ്. മാത്രവുമല്ല – യാത്രകൾ ദാമ്പത്യ ബന്ധത്തിന്റെ കെട്ടുറപ്പിന് നിർണായകമായ പങ്ക് വഹിക്കുന്നു.

സ്ത്രീ അമ്മയാകുമ്പോൾ അവരുടെ ജീവിതരീതി തന്നെ പൂർണമായും പരിണമിക്കും. സ്വന്തം സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകാനോ ഷോപ്പിങ്ങിന് പോകാനോ സിനിമയ്ക്ക് പോകാനോ ഒക്കെ ഭർത്താക്കന്മാർ സമയം കണ്ടെത്തുമ്പോൾ സ്ത്രീകൾക്ക് പലപ്പോഴും അതിന് കഴിയാറില്ല. എന്നാൽ ഇടയ്ക്ക് തന്റെ പ്രിയപ്പെട്ടവളുടെ സൗഹൃദങ്ങൾക്ക് കൂടി അൽപ്പം നിറം പകരാം. പുറത്ത് പോകൂ ഞാൻ കുട്ടികളെ നോക്കാം എന്ന് പറഞ്ഞു നോക്കൂ. ഭാര്യ സദാ സമയം ചെയ്യുന്ന ഉത്തരവാദിത്തം അൽപ്പം സമയം ഏറ്റെടുത്താൽ മതിയല്ലോ. പങ്കാളിക്ക് ഇതിൽ പരം സന്തോഷം നൽകുന്ന വാർത്തയെന്ത്?

നീയെത്ര ബിസിയാ – ഓഫീസിലെ കാര്യങ്ങളും വീട്ടു കാര്യങ്ങളുമായി നീ ആകെ തളർന്നു പോകുന്നു. ഇനി ഞാനും കൂടി കുറച്ച് കാര്യങ്ങളിൽ സഹായിക്കാം. കുട്ടികളുടെ കാര്യങ്ങൾ ഞാൻ നോക്കാം. അത്യാവശ്യ സാധനങ്ങൾ പുറത്തുപോയി വാങ്ങലോ ഡ്രസ്സുകൾ ഇസ്തിരി ഇടീക്കലോ ഒക്കെ സമയാനുസരണം ചെയ്യാവുന്നതാണ്.

പല ഭാര്യമാരും സങ്കടപ്പെടുന്നത് ഒരു കാര്യത്തിലാണ്. കുടുംബത്തിന് വേണ്ടി എത്ര കഷ്ടപ്പെട്ടാലും അതിനൊന്നും നന്ദിയോടെ ഒരു വാക്കോ പ്രശംസയോ ഒന്നും ലഭിക്കുന്നില്ല എന്നത്. ഓഫീസും ജോലിയും കുട്ടികളുടെ കാര്യങ്ങളും പാചകവും എല്ലാം സൂപ്പർ ആയി മുന്നോട്ട് കൊണ്ട് പോകുന്ന ഭാര്യയോട്. നീ സൂപ്പറാണ് നിന്റെ കഴിവിൽ ഞാൻ അഭിമാനിക്കുന്നു എന്നൊക്കെ പറഞ്ഞു നോക്കൂ. അത് ഭാര്യയ്ക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ്.

കുടുംബശ്രീയിൽ പോകാൻ അനുവദിച്ചതും – എന്നെ കാർ ഡ്രൈവിംഗ് പഠിപ്പിക്കാൻ അനുവദിച്ചതും – തുടർ വിദ്യാഭ്യാസം ചെയ്യണമെന്ന് പറഞ്ഞപ്പോൾ ചെയ്തോള്ളൂ എന്ന് പറഞ്ഞു ഇപ്പോഴും ഒരു തുണയായി തന്നെ എന്നോടൊപ്പമുള്ള എന്റെ ഭർത്താവിനോട് എത്ര തന്നെ നന്ദി പറഞ്ഞാലും മതി വരില്ല .

അച്ചാറുകൾ വിൽക്കാൻ അദ്ദേഹം എന്നോടൊപ്പം ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ആ വഴികളിലൂടെയെല്ലാം എനിക്കിപ്പോൾ ഒറ്റക്ക് വാഹനം ഓടിച്ച വില്പ്പനക്ക് പോകാൻ കഴിയുന്ന തരത്തിൽ എന്നെ പ്രാപതനാക്കിയ എന്റെ ഭർത്താവ് എനിക്ക് ഈശ്വരൻ തന്ന നിധിയാണ് എന്ന അനുഭവം പറയുമ്പോൾ പവിത്ര അച്ചാർ ഉടമ സന്ധ്യയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

പവിത്ര അച്ചാറുകൾ
കാരേറ്റ് -കൊടുവഴന്നൂർ
തിരുവനന്തപുരം, 096333 37314

NO COMMENTS