സുരക്ഷാ സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

121
Self Employed Sign on white paper. Man Hand Holding Paper with text. Isolated on white background. Business concept. Stock Photo

തിരുവനന്തപുരം : സർക്കാരിന്റെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ സ്വയം തൊഴിൽ പദ്ധതിയിൽ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ 2014-15 വർഷത്തെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതും കേരള അബ്കാരി തൊഴിൽ ക്ഷേമനിധി ബോർഡിലോ ഇപിഎഫ് പദ്ധതിയിലോ അംഗത്വം ഉണ്ടായിരുന്നവരോ ആയിരിക്കണം.

അപേക്ഷാഫോമും നിർദേശങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം/ എറണാകുളം/ കോഴിക്കോട് മേഖലാ ഓഫീസുകളിൽ നിന്ന് സൗജന്യമായി ലഭിക്കും. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറെ സമീപിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് സമർപ്പിക്കണം.

മേഖല ഓഫീസുകളുടെ മേൽവിലാസം: തിരുവനന്തപുരം – കെസിപി ബിൽഡിംഗ്, ആര്യശാല പി.ഒ, ഫോൺ: 0471 – 2460667, എറണാകുളം – ലക്കിസ്റ്റാർ ബിൽഡിംഗ്, മാർക്കറ്റ് റോഡ്, ഫോൺ: 0484 – 2368531, കോഴിക്കോട് – ചിറക്കൽ ബിൽഡിംഗ്, ഈസ്റ്റ് നടക്കാവ്, ഫോൺ: 0495 – 2768094.

NO COMMENTS