തിരുവനന്തപുരം : അമ്പലത്തറ ഇലിപ്പോട് സാഗ ബാഡ്മിൻ്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയും കുട്ടികൾക്കെതിരായ സൈബർ ആക്രമണത്തിനെതിരെയും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ഹരികുമാർ പി എസ് സമ്മർ ക്യാമ്പ് ഉൽഘാടനം ചെയ്തു .
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെകുറിച്ച് കേരള പോലീസ് വനിത സെൽ കൗൺസിലർ ദേവൂട്ടി ക്ലാസെടുത്തു.
കവിത ( ഇൻസ്പെക്ടർ ഓഫ് പോലീസ് വനിത സെൽ ) മഞ്ജു വി നായർ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) എം എസ് ചിത്ര കോഡിനേറ്റർ, ജോൺ പോൾ (ബാഡ്മിൻ്റൺ അമ്പയർ ) എന്നിവർ സംസാരിച്ചു.
ചീഫ് കോച്ച് രാഘവ് കൃഷ്ണൻ അയിരുന്നു അധ്യക്ഷൻ. അദിതി സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.