കിട്ടാക്കടം തിരിച്ചുപിടിക്കാനായി സഹാറയുടെ 13 സ്ഥലങ്ങള്‍കൂടി വില്‍ക്കുമെന്ന് സെബി

209

മുംബൈ: സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കിട്ടാക്കടം തിരിച്ചുപിടിക്കാനായി സഹാറയുടെ 13 സ്ഥലങ്ങള്‍കൂടി വില്‍ക്കാനൊരുങ്ങുകയാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അടുത്തമാസം നടക്കുന്ന ലേലത്തില്‍ 1,400 കോടി രൂപ സമാഹരിക്കാണു സെബിയുടെ ശ്രമം. ഇതുവരെ സഹാറാ ഗ്രൂപ്പിന്‍റെ 58 വസ്തുക്കള്‍ ലേലം ചെയ്തു. ഇനിയുള്ള വില്‍പ്പനകൂടിയാകുന്പേള്‍ ആകെ തുക 5,000 കോടി രൂപയാകും. സുബ്രതോ റോയിയുടെ ഉടമസ്ഥതയിലുള്ള സഹാറയുടെ ഏഴ് വസ്തുക്കള്‍ സെബിയുടെ മേല്‍നോട്ടത്തില്‍ എച്ച്‌.ഡി.എഫ്.സി. റിയല്‍റ്റി അടുത്തമാസം 27ന് ലേലം ചെയ്യും. ആറ് സ്ഥലങ്ങള്‍ അടുത്ത മാസം 25 ന് എസ്.ബി.ഐ. ക്യാപിറ്റല്‍സും ലേലം ചെയ്യും.

NO COMMENTS

LEAVE A REPLY