ന്യൂഡൽഹി: സഹാറ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റായ ആംബി വാലി ലേലത്തിൽ വെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ഇനിയും തിരിച്ചടക്കാനുള്ള പശ്ചാത്തലത്തിലാണ് ആംബി വാലി ലേലം ചെയ്ത് കൊണ്ട് തുക സ്വരൂപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 8900 ഏക്കറിലായി പൂനെയിൽ സ്ഥിതിചെയ്യുന്ന ആംബി വാലി സിറ്റിക്ക് 34000 കോടി രൂപയെങ്കിലും വില വരും.നിക്ഷേപകരിൽ നിന്നും 14000 കോടി രൂപ തട്ടിയ നടത്തിയതായാണ് കേസ്. 10,600 ചതുരശ്രയടി വിസ്തീർണമുള്ള ആംബി വാലി മഹാരാഷ്ട്രയിലെ പ്രശ്സ്തമായ ലൊണാവാല ഹിൽ സ്റ്റേഷനിലാണ് നിർമ്മിച്ചിരിക്കുന്നത്. 39,000 കോടി രൂപയാണ് ആംബി വാലിയുടെ മതിപ്പ് വില. നിക്ഷേപകരുടെ 5092.6 കോടി രൂപ സഹാറ മേധാവി സുബ്രതാ റോയ് സെബിയ്ക്ക് ഇനിയും നല്‍കിയിട്ടില്ല. 2019 ജൂലൈ വരെ നീട്ടി നല്‍കണമെമെന്ന് സഹാറ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ഇതംഗീകരിച്ചില്ല. നിലവിലെ സാഹചര്യത്തിൽ പണമാണ് വേണ്ടതെന്നും എത്രയും പെട്ടന്ന് പണം തിരിച്ചടക്കാനായില്ലെങ്കിൽ സഹായ ഗ്രൂപ്പ് ചെയർമാൻ സുബ്രതാ റോയുടെ ജാമ്യം റദ്ദാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിക്ഷേപകരുടെ പണം മടക്കി നൽകുന്നതിനുള്ള തുക കണ്ടെത്തുന്നതിന് ആംബി വാലി ലേലത്തിൽ വിൽക്കാനും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. അടുത്ത വിചാരണക്കായി ഏപ്രിൽ 27ന് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
സെബിയില്‍ തുക തിരിച്ചടയ്ക്കാന്‍ ഏപ്രില്‍ 17നപ്പുറം ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി ഈ മാസമാദ്യം വ്യക്തമാക്കിയതാണ്. എന്നാൽ തങ്ങള്‍ 85% നിക്ഷേപകരുടെ തുകയായി ഇതിനോടകം തന്നെ 11000 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 14779 കോടി രൂപ തിരിച്ചടയ്ക്കാന്‍ ജൂലൈ 2019 വരെ സമയം നീട്ടി നല്‍കണമെന്നുമായിരുന്നു സഹാറ ആവശ്യപ്പെട്ടത്.2004 മാര്‍ച്ചിലാണ് സു്ബ്രതാ റോയിയെ സാമ്പത്തിക ക്രമക്കോടിനെത്തുടർന്ന് ജയിലിലടയ്ക്കുന്നത്.