സഹാറന്‍പൂര്‍ കലാപം : ജില്ലാ മജിസ്‌ട്രേറ്റിനും എസ്‌എസ്പിക്കും സസ്‌പെന്‍ഷന്‍

203
photo credit : manorama online

ലഖ്‌നൗ: സഹാറന്‍പൂര്‍ കലാപത്തില്‍ വീഴ്ച വരുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനും എസ്എസ്പിക്കും സസ്‌പെന്‍ഷന്‍. വേണ്ടസമയത്ത് നടപടിയെടുക്കാത്തതിന്റെ പേരില്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍ പി സിങിനേയും എസ്എസ്പി ചന്ദ്ര ദുബെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. എയ്ഡിഎമ്മിനും സര്‍ക്കിള്‍ ഓഫീസറിനെതിരേയും ഇതേ നടപടി തന്നെയുണ്ടാകും. എന്‍ പി സിങിന് പകരം പ്രമോദ് കുമാര്‍ പാന്‍ഡെ പുതിയ ജില്ലാ മജിസ്‌ട്രേറ്റായി ചുമതലയേല്‍ക്കും. എസ്എസ്പിയായി ബബ്ലൂ കുമാറും ഉടന്‍ ചുമതലയേല്‍ക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയായിരുന്നു പ്രമോദ് കുമാര്‍ പാണ്ഡെയ്ക്ക് ഉണ്ടായിരുന്നത്. ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സഹാറന്‍പൂരിന്റെ ചുമത ഇനി ഇദ്ദേഹത്തിനാണ്. മെയ് അഞ്ചിനാണ് സഹാറന്‍ പൂരില്‍ ജാതിസംഘര്‍ഷം ആരംഭിക്കുന്നത്. ദളിതര്‍ക്ക് നേരെ താക്കൂര്‍മാര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് റാലിയില്‍ പങ്കെടുത്ത ശേഷം ട്രക്കില്‍ മടങ്ങുന്നതിനിടെ ദളിത് വിഭാഗം ആക്രമിക്കപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ ശേഷം വാളും കമ്പും മറ്റും ഉപയോഗിച്ച് താക്കൂര്‍ വിഭാഗം ആക്രമിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY